തൈറോയ്ഡ് സര്‍ജറി ക്ലിനിക്കുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍


അങ്കമാലി: തൈറോയ്ഡ് സര്‍ജറി ക്ലിനിക്കിന് തുടക്കമിട്ട് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ടി.ജെ സനീഷ് കുമാര്‍ എം.എല്‍.എ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. അങ്കമാലി അപ്പോളോ അഡ്ലക്സ് സി.ഇ.ഒ സുദര്‍ശന്‍ ബി, സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദര്‍, എന്‍ഡോക്രൈന്‍ കണ്‍സള്‍ട്ടന്റും ബ്രസ്റ്റ് ആന്‍ഡ് തൈറോയ്ഡ് സര്‍ജനുമായ ഡോ. ഫെര്‍ഡിനന്റ്, ഡയറക്ടര്‍ ഓഫ് മെഡികല്‍ സര്‍വീസസ് ഡോ. രമേശ് കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ദിനത്തില്‍ എത്തിച്ചേര്‍ന്ന അന്‍പത് പേര്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന് പുറമെ ടി.എസ്.എച്ച് (തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍) ടെസ്റ്റും നടത്തി. ഫെബ്രുവരി 22 വരെ ഞായറാഴ്ചകളൊഴികെയുള്ള ദിവസങ്ങളില്‍ സമഗ്ര തൈറോയ്ഡ് പരിശോധനയും സര്‍ജറി ക്യാംപും നടത്തും.


ഉദ്ഘാടനത്തിന്റെ ഭാഗമായി സൗജന്യ കണ്‍സള്‍ട്ടേഷന്‍, പ്രാഥമിക പരിശോധന, അള്‍ട്രാസൗണ്ട് നെക്ക് ആന്‍ഡ് ടി.എഫ്.ടി എന്നിവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്, പ്രീ-സര്‍ജിക്കല്‍ ജി.എ വര്‍ക്ക്അപ്ന് 50 ശതമാനം ഡിസ്‌കൗണ്ട്, സര്‍ജറി ആവശ്യമെങ്കില്‍ സര്‍ജറിക്ക് 30 ശതമാനം ഡിസ്‌കൗണ്ട് എന്നിവയും ക്യാംപ് ദിവസങ്ങളില്‍ ലഭ്യമാണ്. പ്രീ ബുക്ക് ചെയ്ത് വരുന്നവര്‍ക്ക് സൗജന്യ ടി.എസ്.എച്ച് ടെസ്റ്റ്, സൗജന്യ കണ്‍സള്‍ട്ടേഷന്‍ എന്നിവയും വരും ദിവസങ്ങളില്‍ നല്‍കും.


പ്രീ ബുക്കിങ്ങിനായി: +919895207301.



Sharing is Caring