വര്‍ഷങ്ങള്‍ നീണ്ട നിരാഹാരസമരം മതിയാക്കിയ രാഷ്ട്രീയ മേലങ്കിയുമായെത്തിയ ഇറോം ശാര്‍മ്മിള പ്രതീകാത്കമക പോരാട്ടം തുടരുമെന്ന് പറഞ്ഞു. പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റീസ് അലയന്‍സ് പാര്‍ട്ടി യുവജനങ്ങള്‍ക്കും മണിപ്പൂരിന്‍റെ മാറ്റങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇറോം ശാര്‍മ്മിള പറഞ്ഞു. മണിപ്പൂരിലെ ഇംഫാലിലെ പോളിങ് പോളിങ് ബൂത്തിലെത്തിയ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു.
സര്‍ക്കാരിനെതിരെ വര്‍ഷങ്ങളായി പോരാട്ടിത്തിലായിരുന്ന ശാര്‍മ്മിള 20 വര്‍ഷത്തിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുവാന്‍ എത്തുന്നത്. മണിപ്പൂരിന്‍റെ മാറ്റങ്ങള്‍ക്ക് വേണ്ടി ഒന്നിക്കണമെന്നാണ് ഞങ്ങള്‍ ജനങ്ങളോട് അപേക്ഷിച്ചിരിന്നു.
തന്നെ ജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഇവരുടെ പാര്‍ട്ടിയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

മാര്‍ച്ച് എട്ടിനാണ ഇറാം ശാര്‍മ്മിള മത്സരിക്കുന്ന തൗബാലിലെ ഖന്‍ഗാബോകില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്













