തിരുവനന്തപുരം: വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണ കുമാറിനെ ആക്രമിച്ച കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെയും ഗണേശ് കുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കും.
2011 സെപ്തംബര്‍ 27ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന കൃഷ്ണ കുമാറിനെ ഗുരുതര പരിക്കുകളോടെ റോഡില്‍ കണ്ടെത്തുകയായിരുന്നു. ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറുമാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു കൃഷ്ണകുമാര്‍ മൊഴി നല്‍കിയിരുന്നു.
