18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാളെ മുതൽ വാക്‌സിനേഷൻ നൽകിത്തുടങ്ങും. വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. മൂന്നാംഘട്ട വാക്‌സിനേഷനിൽ ഉൾപ്പെട്ടവർക്കും രണ്ട് ഡോസ് വാക്സിനും സൗജന്യമായി നൽകാൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. മൂന്നാംഘട്ട വാക്‌സിനേഷനാണ് നാളെ മുതൽ തുടങ്ങുന്നത്. 1,46,63,341 പേരാണ് ഇതുവരെ നാലാംഘട്ട വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, പലയിടത്തും വാക്‌സിൻക്ഷാമം രൂക്ഷമാണ്. സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽനിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാമെന്നാണ് കേന്ദ്രനയം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളം ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ചിരുന്നു. 70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കൊവാക്‌സിനുമാണ് വാങ്ങുക. Read Also കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ ഇതിനിടെ സംസ്ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷനും സൗജന്യമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാൽ, കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിനു ലഭിക്കുന്ന വാക്‌സിൻ വിഹിതം സ്വകാര്യ ആശുപത്രികൾക്ക് നൽകില്ല. സ്വകാര്യ ആശുപത്രികൾക്ക് കമ്പനികളിൽനിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാൻ അവസരമൊരുങ്ങിയ സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ സർക്കാർ ക്വാട്ടയിൽനിന്നാണ് സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകിയിരുന്നത്. സ്വകാര്യ വാക്‌സിൻ വിതരണകേന്ദ്രങ്ങളിൽ അവശേഷിക്കുന്ന ഡോസുകൾ ഇന്നുതന്നെ വിതരണം ചെയ്യണം. ഇന്നു വിതരണം ചെയ്ത ശേഷവും വാക്‌സിൻ അവശേഷിക്കുകയാണെങ്കിൽ അവ 45 വയസിനുമുകളിലുള്ളവർക്ക് 250 രൂപ നിരക്കിൽ നൽകണമെന്നാണ് നിർദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *