യുക്രെയ്‌നില്‍ റഷ്യയുടെ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

യുക്രെയ്‌നില്‍ റഷ്യയുടെ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഒഡേസയിയിലെ ബ്ലാക്ക് സീ പോര്‍ട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പട്ടവരില്‍ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടും. 55 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡേസയില്‍ റഷ്യ നടത്തിയ ആക്രമണം ശത്രുവിന്റെ ബലഹീനതയാണ് കാണിക്കുന്നതെന്നും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സമയത്ത് ജനങ്ങളെ ആക്രമിക്കുകയാണ് റഷ്യ ചെയ്തതെന്നുമാണ് കീവില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണം.

ഈ ആഴ്ചയില്‍ തന്നെ നിരവധി തവണ ഈ പ്രദേശങ്ങളില്‍ ആക്രമണമുണ്ടായെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യ ഈ പ്രദേശത്ത് ഡ്രോണാക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ക്രിമിയന്‍ പെനിസുലയില്‍ നിന്നാണ് ആക്രമണം നടത്തിയതെന്നാണ് യുക്രെയ്ന്‍ അധികൃതര്‍ പറയുന്നത്.

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസമാണ് കീവിലെ ആക്രമണം. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ മേഖലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ മാസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്ക് നേരെ ഒഡേസയില്‍ വച്ച് മിസൈല്‍ ആക്രമണം നടന്നിരുന്നു. ആക്രമണ സമയം ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസും ഒപ്പമുണ്ടായാരിന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *