15 വാര്‍ഡുകളില്‍ ജനുവരി 4ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി 4ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 10 ജില്ലകളിലുള്ള 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

തിരുവനന്തപുരം- കരകുളം ഗ്രാമപഞ്ചായത്ത്- കാച്ചാണി, കൊല്ലം-മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-തേവള്ളി, പത്തനംതിട്ട-റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്-കണ്ണങ്കര,ആലപ്പുഴ-പുറക്കാട് ഗ്രാമപഞ്ചായത്ത്-ആനന്ദേശ്വരം, കൈനകരി ഗ്രാമപഞ്ചായത്ത്- ചെറുകാലികായല്‍,കോട്ടയം- മുത്തോലി ഗ്രാമപഞ്ചായത്ത്-തെക്കുംമുറി, എറണാകുളം- കൂവപ്പടി ഗ്രാമപഞ്ചായത്ത്-കൂവപ്പടി സൗത്ത്, പാലക്കാട്- കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്-അമ്പാഴക്കോട്, തെങ്കര ഗ്രാമപഞ്ചായത്ത്-പാഞ്ചക്കോട്, മങ്കര ഗ്രാമപഞ്ചായത്ത്-മങ്കര ആര്‍.എസ്, കോഴിക്കോട്- തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-മറിയപ്പുറം, കണ്ണൂര്‍- കണ്ണപുരം ഗ്രാമപഞ്ചായത്ത്-മൊട്ടമ്മല്‍, ചെറുപുഴ ഗ്രാമപഞ്ചായത്ത്-രാജഗിരി, പിണറായി ഗ്രാമപഞ്ചായത്ത്-പടക്കര, കാസര്‍ഗോഡ്- മീഞ്ച ഗ്രാമപഞ്ചായത്ത്-മജിബയല്‍ എന്നവിടങ്ങളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *