നിലമ്പൂരിൽ ബിജെപിയ്ക്ക് വോട്ട് കൂടിയെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് മോഹൻ ജോർജ്. ക്രൈസ്തവ മേഖലയിൽ നിന്ന് പിന്തുണ ലഭിച്ചു. 150000 വോട്ടാണ് പ്രതിഷിച്ചിരുന്നത്. കുറച്ച് കൂടെ നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നെങ്കിൽ ഈ വോട്ട് ലഭിക്കുമായിരുന്നു.
തെരഞ്ഞെടുപ്പിന്റെ ജയ പരാജയത്തെ നിർണയിച്ചത് പിവി അൻവറാണെന്നും മോഹൻ ജോർജ് പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരുന്നൂറിന് അടുത്ത് വോട്ട് മാത്രമാണ് കൂടിയത്.

മലയോര മേഖലയിലെ ക്രൈസ്ത വോട്ടുകൾ അടക്കം ലക്ഷ്യമിട്ട് സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപിയെ ക്രൈസ്തവ സ്വാധീന മേഖലകൾ പിന്തുണ കാണിച്ചില്ലായെന്നതും ശ്രദ്ധേയമാണ്.2016 ൽ എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 12,284 വോട്ടുകളാണ്, 2021ൽ എത്തിയപ്പോൾ 3600 വോട്ടുകൾ കുറഞ്ഞ് 8595 ആയി.
ആ വോട്ടിംഗ് നിലയിൽ നിന്ന് താഴെക്ക് പോയില്ല എന്നത് തന്നെയാണ് ബിജെപിയുടെ വലിയ ആശ്വാസം. 8000 അടിസ്ഥാന വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തിൽ ഉള്ളത്. ആ അടിസ്ഥാന വോട്ടുകളിൽ എത്താൻ പോലും വിയർത്തു. പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി പിന്തുടരുന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി നിലമ്പൂരിന്റെ മണ്ണിൽ പാളി.













