
വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ വിലപിക്കുകയാണ് രാജ്യം. അതിസമ്പന്ന പാഴ്‌സി കുടുംബത്തില്‍ ജനിച്ചിട്ടും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്ന അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പാഴ്‌സി സമൂഹത്തിന്റെ ആചാരങ്ങളിലേക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ് ടാറ്റയുടെ വിയോഗം.
പാഴ്‌സി സമുദായത്തില്‍ ജനിച്ചിട്ടും പരമ്പരാഗത പാഴ്‌സി ആചാരപ്രകാരമല്ല അദ്ദേഹത്തിന്റെ സംസ്‌കരിക്കുന്നത്. മുംബൈയിലെ വോര്‍ളി ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു അന്ത്യ കര്‍മങ്ങള്‍ നടന്നത്.ഇറാനില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിലേക്ക് കുടിയേറിയവരാണ് പാഴ്‌സികള്‍.

സംസ്‌കാരത്തിലും ആചാരങ്ങളിലുമെല്ലാം തങ്ങളുടേതായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവര്‍. ശവ സംസ്‌കാരത്തിലുമുണ്ട് അവര്‍ക്ക് അവരുടേതായ രീതി. ഹിന്ദുക്കളെ പോലെ ശവശരീരം ദഹിപ്പിക്കുകയോ മുസ്ലിംങ്ങളെ മണ്ണിലേക്കര്‍പ്പിക്കുകയോ അല്ല പാഴ്‌സികള്‍ ചെയ്യുന്നത്. അവരെ സംബന്ധിച്ച് അഗ്നിയും ഭൂമിയും പരിശുദ്ധമാണ്. ഈ വിശ്വാസംകൊണ്ട് തന്നെ സംസ്‌കാരം നടത്തി മണ്ണും അഗ്നിയും മലിനമാക്കില്ല.
