ഹെൽമെറ്റിൽ മുയലിന്റെ തലയുടെ രൂപത്തിൽ അലങ്കാരപ്പണികള്‍ നടത്തി കറങ്ങി നടന്ന യുവാവിന് 10,000 രൂപ പിഴയിട്ട് പോലീസ്. അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചതിനടക്കമാണ് 10,000 രൂപ പിഴ ഈടാക്കിയത്. തെങ്കാശി ജില്ലയിലെ കുറ്റാലത്തും സമീപ പ്രദേശങ്ങളിലും കറങ്ങി നടന്ന അജിത്തിന് (23) എതിരെയാണ് നടപടി.
മുയലിന്റെ തലയുടെ രൂപത്തിലുള്ള അലങ്കാരപ്പണികള്‍ ചെയ്ത ഹെല്‍മെറ്റണിഞ്ഞ് അജിത്ത് ബൈക്കില്‍ അതിവേഗത്തില്‍ പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ബൈക്കിന്റെ നമ്പര്‍ മനസ്സിലാക്കിയാണ് തെങ്കാശി പോലീസ് അജിത്തിനെ കണ്ടെത്തിയത്.














