ബിആര്‍എസ്, കോണ്‍ഗ്രസ്, ബിജെപി ത്രികോണ പോര് നടക്കുന്ന തെലങ്കാനയില്‍ വേട്ടെടുപ്പ് ആരംഭിച്ചു. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതലാണ് ആരംഭിച്ചത്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 മുതല്‍ തന്നെ മോക് പോളിങ് തുടങ്ങി.തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടര്‍മാര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക.
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 2290 സ്ഥാനാര്‍ഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. 45000 പൊലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്.ഭരണകക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു. വലിയ തോതിലുള്ള പ്രചാരണമാണ് പാര്‍ട്ടികള്‍ നടത്തിയതും.














