100 മീറ്ററില്‍ മികച്ച സമയം കുറിച്ച് ആന്ദ്രെ ഡി ഗ്രാസ്


100 മീറ്ററില്‍ സീസണിലെ മികച്ച സമയം കുറിച്ച് കാനഡയുടെ അന്ദ്രെ ഡി ഗ്രാസ്. സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗ് മീറ്റിലാണ് 9.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് താരം സ്വര്‍ണം സ്വന്തമാക്കിയത്. അതേസമയം ഗ്രാസിന്റെ പ്രകടനത്തില്‍ കാറ്റിന്റെ സഹായം ലഭിച്ചതിനാല്‍ 9.69ന്റെ സമയം 9.79സെക്കന്‍ഡിന് തുല്ല്യമായി കണക്കാക്കും. ഓഗസ്റ്റില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളിയായി കനേഡിയന്‍ താരവുമുണ്ടാകും.
മീറ്റില്‍ 100 മീറ്ററില്‍ മത്സരിച്ച ആദ്യ അഞ്ച് താരങ്ങളും പത്ത് സെക്കന്‍ഡില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്തു. ഐവറി കോസ്റ്റിന്റെ ബെന്‍ യൂസെഫ് മെയ്റ്റ് 9.84 സെക്കന്‍ഡില്‍ വെള്ളിയും ജമൈക്കയുടെ റ്യാന്‍ ഷീല്‍ഡ്‌സ് 9.89 സെക്കന്‍ഡില്‍ വെങ്കലവും നേടി. ക്യൂബയുടെ യുനിയര്‍ പെരസ് 9.92 സെക്കന്‍ഡിലും ജര്‍മനിയുടെ ജൂലിയന്‍ റൂസ് 9.99 സെക്കന്‍ഡിലും മത്സരം പൂര്‍ത്തിയാക്കി നാലും അഞ്ചും സ്ഥാനത്തെത്തി.




Sharing is Caring