നൈജീരിയയില്‍ ചാവേറാക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു


നൈജീരിയയിലെ ബൊര്‍നോ സംസ്ഥാനത്തുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ചാവേറുകള്‍ വിവിധ സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.


ഒരു പള്ളിക്കു സമീപത്താണ് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതില്‍ ഏഴു പേര്‍ മരിച്ചു. പിന്നാലെ ഒരു വീട്ടില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു. ഇവിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.


ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.



Sharing is Caring