രണ്ടാം ഗഡു പണം അടക്കേണ്ട തിയതി ജൂലൈ 10 വരെ നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ അവസരം ലഭിച്ചവര്‍ രണ്ടാംഗഡു തുക അടക്കേണ്ട തിയതി ജൂലൈ 10 വരെ നീട്ടി. ജൂണ്‍ 19ന് മുന്‍പായി രണ്ടാംഗഡു അടക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. എന്നാല്‍ റംസാന്‍ മുന്‍നിര്‍ത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി തിയതി നീട്ടുകയായിരുന്നു. തിയതി നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ആദ്യഗഡുവായ 81,000 രൂപക്ക് പുറമെയാണ് രണ്ടാം ഗഡു താമസ കാറ്റഗറിക്ക് അനുസൃതമായി അടക്കേണ്ടത്.
ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,54,150 രൂപയും, അസീസിയ കാറ്റഗറിയിലുള്ളവര്‍ 1,20,750 രൂപയുമാണ് അടക്കേണ്ടത്. ഹജ്ജ് അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ ഇതിനായി 8,000 രൂപ കൂടി അധികം അടക്കണം. വിമാനടിക്കറ്റിന് മുഴുവന്‍ തുകയും അടയ്‌ക്കേണ്ടവര്‍ 10,750 രൂപയും അധികംനല്‍കണം. 2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 11,850 രൂപയാണ് അടക്കേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *