0വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 14 കാരനെതിരേ പോലീസ്‌ കേസെടുത്തു


മാനന്തവാടി: പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 14 കാരനെതിരേ പോലീസ്‌ കേസെടുത്തു.നല്ലൂര്‍നാട്‌ ഗവ.എല്‍.പി സ്‌കൂളില്‍ കരാട്ടെ പരിശീലിപ്പിക്കാന്‍ എത്തിയ 14 വയസ്സുകാരനാണ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌.സംഭവം പുറത്തായതോടെ രക്ഷിതാക്കള്‍ സ്‌ഥലത്തെത്തി 14 കാരനെ വെള്ളമുണ്ട പോലീസ്‌ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ശനിയാഴ്‌ചയായിരുന്നു സംഭവം നടന്നത്‌. സ്‌കൂളില്‍ കുട്ടികളില്‍ നിന്നും ഫീസ്‌ വാങ്ങി കരാട്ടെ പഠിപ്പിക്കാമെന്നേറ്റത്‌ പള്ളിക്കുന്ന്‌ പുതിയവീട്ടില്‍ ജെയിംസ്‌ എന്നയാളാണ്‌.എന്നാല്‍ ഇയാള്‍ പരിശീലിപ്പിക്കാനെത്താതെ 14 വയസ്സുള്ള രണ്ടു കുട്ടികളെ അയക്കുകയായിരുന്നു പതിവ്‌. ശനിയാഴ്‌ച ദിവസം ഒരാള്‍ മാത്രം സ്‌കൂളില്‍ എത്തുകയും പീഢന ശ്രമംനടക്കുകയുമായിരുന്നു. തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ ജെയിംസിനെയും നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. 14 കാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു ജുവൈനല്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മാനന്തവാടി സെക്കന്റ്‌ക്ല ാസ്‌കോടതി മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. 15 വയസ്സിനു താഴെയുള്ള കുട്ടികളെ ജോലിയെടുപ്പിച്ചതിനെതിരെ ജെയിംസിനെതിരെയും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.




Sharing is Caring