പതിനഞ്ചുകാരിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍


പതിനഞ്ചുകാരിയെ ഉപദ്രവിച്ച ഓട്ടോറിക്ഷ െ്രെഡവറെ പോലീസ്‌ പിടികൂടി. ആവണീശ്വരം ഗ്രേസ്‌ വില്ലയില്‍ പ്രിന്‍സ്‌ അലക്‌സാണ്ടര്‍ (20) ആണ്‌ കുന്നിക്കോട്‌ പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ കുന്നിക്കോട്‌ ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡിലെ െ്രെഡവറാണ്‌.പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: യുവാവും അയല്‍വാസിയായ പെണ്‍കുട്ടിയും തമ്മില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ അഴ്‌ച മുതല്‍ പെണ്‍കുട്ടിയെ കാണാതാവുകയും പിതാവ്‌ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു യുവാവിന്റെ പട്ടാഴിയിലുളള ബന്ധുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പീഡനവിവരം അറിയുന്നത്‌. പിടിയിലായ പ്രിന്‍സിനെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.




Sharing is Caring