ഹൈ​ദ​രാ​ബാ​ദില്‍ വാ​ഹ​നാപ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു


ഹൈ​ദ​രാ​ബാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദില്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ലി​ന്‍​ഗാ​ലാ​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.


ഹൈ​ദ​രാ​ബാ​ദി​ലെ ച​ന്ത​യി​ല്‍​നി​ന്നും പ​ച്ച​ക്ക​റി​ക​ള്‍ വാ​ങ്ങാ​ന്‍ പോ​യ പ​ത്തം​ഗ​സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്ത്രീ​ക​ളു​ടെ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.




Sharing is Caring