ഹൈദരാബാദിൽ മൂന്ന് ഐഎസ് ഭീകരർ അറസ്റ്റിൽ


ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ട് ഹൈദരാബാദ് പോലീസാണ് ഇവരെ പിടികൂടിയത്.


കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായും ബന്ധമുണ്ടെന്ന് സംശയമുണ്ട്.


അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഇവരെ വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ചാനലിലെ വാര്‍ത്തയുടെ ടേപ്പ് ലഭിച്ചാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ ഡപ്യൂട്ടി കമ്മിഷണര്‍ ഒഫ് പൊലീസ് അവിനാഷ് മൊഹന്തി അറിയിച്ചു.

ഏപ്രിലില്‍ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പൊലീസും നടത്തിയ സംയുക്ത തിരച്ചിലില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും മൂന്ന് ഐസിസ് അനുഭാവികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.



Sharing is Caring