ഏദന്‍ കടലിടുക്കില്‍ നിന്നും ലൈബീരിയന്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി. എം.വി.ലോര്‍ഡ് മൗണ്ട്ബാറ്റണ് എന്ന ലൈബീരിയന്‍ ചരക്കുകപ്പല്‍ റാഞ്ചാനായിരുന്നു കൊള്ളക്കാരുടെ ശ്രമം. എന്നാൽ ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ ഐഎന്‍എസ് ശാരദ ഇവരുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ സലാല തീരത്തിനു തെക്കുപടിഞ്ഞാറ് പട്രോളിംഗ് നടത്തവെയാണ് എം.വി.ലോര്‍ഡ് മൗണ്ട്ബാറ്റണില്‍നിന്ന് ഐഎന്‍എസ് ശാരദയിലേക്ക് അപായസന്ദേശമെത്തിയത്. ഉടൻ തന്നെ ഇന്ത്യന്‍ പടക്കപ്പല്‍ സംഭവസ്ഥലത്തേക്കു തിരിച്ചു.

ഏഴു മണിയോടെ ഇന്ത്യന്‍ സംഘത്തിന് ലൈബീരിയന്‍ കപ്പലിനരികെ എത്താന്‍ കഴിഞ്ഞു. ഇന്ത്യന്‍ യുദ്ധക്കപ്പല്‍ വരുന്നതുകണ്ട് കൊള്ളസംഘത്തിലുണ്ടായിരുന്ന മൂന്നു ബോട്ടുകള്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന ഹെലിക്കോപ്റ്ററിന്റെകൂടി സഹായത്താല്‍ മറ്റ് അഞ്ചു കൊള്ള ബോട്ടുകളെ കീഴ്പ്പെടുത്താന്‍ ഇന്ത്യന്‍ സംഘത്തിനു കഴിഞ്ഞു. കൊള്ള സംഘത്തിന്റെ ബോട്ടുകളില്‍നിന്ന് തോക്കുകളും തിരകളും പിടിച്ചെടുത്തിട്ടുണ്ട്.













