ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ച പരാജയം; നാളെ കൂട്ട അവധിയെടുക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍


സ്വാകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ നടന്ന ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ച പരാജയമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. മാനേജ്‌മെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്ന് സംഘടന അറിയിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ നാള കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും സംഘടന അറിയിച്ചു.
നഴ്‌സുമാരുടെ സമരം വിലക്കിയുള്ള മുന്‍ ഉത്തരവ് നീക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്തു ഒത്തുതീര്‍പ്പിനു ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി 20ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലായിരുന്നു ഇത്. കഴിഞ്ഞതിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം വിലക്കുന്നതായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.




Sharing is Caring