കോവളം എംഎല്‍എ എം.വിന്‍സന്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസ്


കോവളം എംഎല്‍എ എം.വിന്‍സന്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തു. നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസാ കേസെടുത്തിരിക്കുന്നത്.


വീട്ടമ്മയോട് എം.എല്‍.എ ഫോണില്‍വിളിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹ്യക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അബോധാവസ്ഥയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴിയെടുക്കാനായാലെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.


ഫോണിലൂടെ എംഎൽഎ അപമര്യാദയായി പെരുമാറിയെന്നും പിന്നീട് കടയിൽ വന്നും ശല്യം ചെയ്തെന്നും ഭർത്താവ് മൊഴി നൽകി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എം വിന്‍സന്റ് അറിയിച്ചു. .



Sharing is Caring