‘തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രി’:രാഷ്ട്രീയ പ്രവേശം സൂചിപ്പിച്ച് കമല്‍ ഹാസനും

നടന്‍ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? ട്വിറ്ററില്‍ ചൊവ്വാഴ്ച രാത്രി കമല്‍ കുറിച്ച 11 വരി കവിതയാണ് പുതിയ ചോദ്യമുയര്‍ത്തുന്നത്. തമിഴകത്ത് നിലവിലുള്ള നേതൃത്വ പ്രതിസന്ധിയുടെ പരിസരത്തില്‍ കമലിന്റെ കവിത വന്‍ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
മുതല്‍വര്‍ എന്ന വാക്ക് കവിതയില്‍ കമല്‍ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. മുതല്‍വര്‍ എന്നാല്‍ തമിഴില്‍ മുഖ്യമന്ത്രി എന്നാണര്‍ത്ഥം. അര്‍ജുന്‍ നായകനായ ശങ്കര്‍ ചിത്രം മുതല്‍വന്‍ ഓര്‍ക്കുക. ” ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാവും. ” എന്നാണ് കമല്‍ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ വിളംബരമാണ് എന്ന മട്ടിലാണ് വ്യാഖ്യാനങ്ങള്‍ കത്തിപ്പടരുന്നത്.
” നമുക്ക് വിമര്‍ശിക്കാം.ആരും ഇപ്പോള്‍ രാജാവല്ല. നമുക്ക് ആഹ്്്്ഌദത്തോടെ കുതിച്ചുയരാം , നമ്മള്‍ അവരെപ്പോലെ രാജാക്കന്മാരല്ലല്ലോ . തുരത്തപ്പെട്ടാല്‍ , മരിച്ചാല്‍ ഞാന്‍ ഒരു തീവ്രവാദിയാണ്. ഞാന്‍ നിനച്ചാല്‍ ,തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാണ്. കുമ്ബിടുന്നതുകൊണ്ട് ഞാന്‍ അടിമയാവുമോ കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാന്‍ നഷ്ടപ്പെടുന്നവനാവുമോ ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്.” നാളെ ഇംഗഌഷ് പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാവും എന്ന ചെറിയൊരു പ്രസ്താവനയും കമല്‍ ഈ കവിതയ്ക്ക് മുന്നിലായി കൊടുത്തിട്ടുണ്ട്.
കമലിന്റെ കവിത ഒന്നും വ്യക്തമാക്കുന്നില്ലെന്നും അതൊരു കടങ്കഥയാണെന്നുമാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രജനികാന്തിനെപ്പോലെ കമലും ഒന്നും വിട്ടുപറയാതെ കളിക്കുകയാണ് എന്ന വിമര്‍ശവും ഇതോടൊപ്പം ഉയരുന്നുണ്ട്. നിലിവിലുള്ള എ ഐ എ ഡിഎം കെ സര്‍ക്കാരിനെതിരെ അടുത്തിടെ കമല്‍ നിശിത വിമര്‍ശം ഉയര്‍ത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *