തമിഴിലും തെലുങ്കിലുമായി മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് നായകന്‍


ഒകെ കണ്‍മണി എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് മണിരത്നം എന്ന സൂപ്പര്‍ഹിറ്റ് സംവിധാകന്‍ ആദ്യം ഫഹദിനെ സമീപിക്കുന്നത്. എന്നാല്‍ തമിഴ് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് മണിരത്നത്തിന്റെ ആ ഓഫര്‍തള്ളുകയായിരുന്നു ഫഹദ്. പിന്നീട് മലാളിതാരം ദുല്‍ഖര്‍ ആണ് ഈ ചിത്രത്തില്‍ നായകനായത്. എന്നാല്‍ അങ്ങിനെയൊന്നും ഫഹദിനെ ഒഴിവാക്കാന്‍ മണിരത്നം തയ്യാറല്ല. തന്റെ സിനിമയില്‍ ഫഹദിനെ അഭിനയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് മണിരത്നം.
ഇത്തവണ തമിഴിലും തെലുങ്കിലുമായി മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ നായകനാവാനാണ് ഫഹദിനെ ക്ഷണിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ മുഖ്യവേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. തെലുങ്കു താരം രാംചരണിനെ തന്റെ അടുത്ത ചിത്രത്തിലേക്ക് മണിരത്നം പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ചിത്രത്തില്‍ രാംചരണിന് പകരമായാണോ അതോ മറ്റൊരു പ്രൊജക്റ്റിനായാണോ മണിരത്നം ടീം ഫഹദിനെ സമീപിക്കുന്നതെന്നത് വ്യക്തമല്ല.




Sharing is Caring