ഫ്‌ളാറ്റില്‍ കടന്ന് വീട്ടമ്മയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവനടന്‍ പിടിയില്‍


കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ഡല്‍ഹി സ്വദേശി നിഥിന്‍ സുരേന്ദ്രകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.
കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെ തിരക്കിയാണ് ഇയാള്‍ എത്തിയതെന്ന് പറയുന്നു. ഭര്‍ത്താവ് ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടമ്മ മാത്രമാണുണ്ടായത്.
ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജോലി കാര്യം സംസാരിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. വീട്ടമ്മ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് നിഥിന് നല്‍കി. അദ്ദേഹത്തോട് ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ നിഥിന്‍ സംസാരിച്ചു, ഫോണും കൈമാറി.
പിന്നീട് ഇയാള്‍ തല കറങ്ങുന്നതു പോലെ അഭിനയിച്ചു. വീട്ടമ്മ വെള്ളവുമായി എത്തിയപ്പോള്‍ കയറി പിടിക്കുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളി മാറ്റി വീട്ടമ്മ പുറത്തേയ്ക്ക് ഓടി. അടുത്ത ഫ് ളാറ്റിലുള്ളവരെ വിവരം അറിയിച്ചു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും സമീപത്തെ കോളേജ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.




Sharing is Caring