ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. മാധ്യമ വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ചീഫ് ജസ്റ്റിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രണ്ട് കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ നല്കിയ പരാതിക്ക് മറുപടി നല്‍കും. ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ല എന്നകാര്യം പ്രസിദ്ധീകരിക്കുമെന്നും ലഭിച്ചു. ഈ സാഹചര്യത്തില്‍ ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിനൊപ്പമാണ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനെ കണ്ടത്.













