സൗജന്യമായി മൊബൈല്‍: സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന രജിസ്‌ട്രേഷന്‍ തുടങ്ങി


ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താനായാല്‍ സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിക്ക് തുടക്കമായി.സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നവംബര്‍ 10 വരെ രജിസ്‌ട്രേഷന്‍ നടത്താം.വോട്ട് വില കൊടുത്ത്‌ വാങ്ങുന്നെന്ന് ആരോപിച്ച് പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്‌ വകവെക്കാതെയാണ് സ്മാര്‍ട്ട് ഫോണ്‍ യോജനയുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.2017ല്‍ നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താനായാല്‍ മാത്രമെ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുകയുള്ളൂ.അപേക്ഷകര്‍ക്ക് ചില നിബന്ധനകളുണ്ട്.യു.പി സ്വദേശികളായിരിക്കണം, പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ വേണം. വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴേ ആയിരിക്കണം. അപേക്ഷകരോ അവരുടെ രക്ഷിതാക്കളോ സര്‍ക്കാര്‍ ജോലിയുള്ളവരാകരുത്.2017 ജനുവരി ഒന്നിന് പതിനെട്ട് വയസ്സും അതിനു മുകളിലുള്ളവര്‍ക്കുമാണ് സമാര്‍ട്ട് ഫോണിന് അപേക്ഷിക്കാന്‍ സാധിക്കുക.




Sharing is Caring