ജയലളിത മുഖ്യമന്ത്രിയായി തുടരും; വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന്


തമിഴ്‌നാട്ടിലെ ഭരണപ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജയലളിതയെ വകുപ്പില്ലാ മുഖ്യമന്ത്രിയായി നിയമിച്ച് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഉത്തരവിറക്കി.


അസുഖം കാരണം ആശുപത്രിയില്‍ തുടരുന്ന ജയലളിതയ്ക്കു പകരം ഇനി മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രി പനീര്‍ശെല്‍വം അധ്യക്ഷനാകും.


ജയയുടെ ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകളും ധനകാര്യമന്ത്രിയായ പനീര്‍ശെല്‍വത്തിനു കൈമാറി.

ജയലളിത ചികിത്സയിലായതിനാല്‍ ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് പുതിയ നടപടിയെടുത്തത്.

കഴിഞ്ഞ 20 ദിവസത്തിലധികമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.



Sharing is Caring