ഹെലികോപ്റ്റര്‍ ഇടപാട്: സോണിയക്ക് പങ്കുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമിയുടെ ആരോപണത്തെത്തുടര്‍ന്ന് രാജ്യസഭയില്‍ ബഹളം. ആരോപണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ രണ്ട് പ്രാവശ്യം നിര്‍ത്തിവെച്ചു. യു.പി.എ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അഗസ്ത വെസ്റ്റലന്‍ഡിനെ എന്തു കൊണ്ടാണ് മോദി മെയ്ക്ക് ഇന്‍ ഇന്ത്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു.ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കമ്പനിയില്‍നിന്ന് 3600 കോടിയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ 360 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.




Sharing is Caring