സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു


കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതിയ യുവാവ് ആയിരം അടി താഴ്ചയുള്ള കൊക്കയില്‍ വീണു മരിച്ചു. മധുര സ്വദേശി കാര്‍ത്തിക്കാണ്(25) കൊടൈക്കനാലിലെ ഡോള്‍ഫിന്‍ നോസ് മലമുകളില്‍ നിന്ന് വീണ് മരിച്ചത്.


കാര്‍ത്തിക്കും കൂട്ടരും അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാര്‍ത്തിക്കിന്‍റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ചയാണ് കാര്‍ത്തികും രണ്ട് സുഹൃത്തുക്കളും കൊടൈകനാലിലെത്തിയത്.


സംഭവ ദിവസം രാവിലെ കൊടൈകനാലിലെ കുന്നിന്‍ പ്രദേശങ്ങളിലേക്കായിരുന്നു കാര്‍ത്തികും സുഹൃത്തുക്കളും യാത്ര തിരിച്ചത്. ഇവരുടെ കൈവശം മദ്യവും ഉണ്ടായിരുന്നു. ഏറ്റവും ഉരമുള്ള ഒരു കുന്നിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാര്‍ത്തികിന്റെ കാല്‍ വഴുതുകയായിരുന്നു.

സംഭവം നടന്ന ഉടന്‍ കാര്‍ത്തികിന്റെ സുഹൃത്തുകള്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.



Sharing is Caring