ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധത്തിനും വെളുത്തുള്ളി


ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധത്തിനും വെളുത്തുള്ളിആ​ഹാ​ര​ത്തി​നു രു​ചി​യും സു​ഗ​ന്ധ​വും സമ്മാ​നി​ക്കു​ന്ന വെ​ളു​ത്തു​ള​ളി നി​ര​വ​ധി രോ​ഗ​ങ്ങ​ള്‍​ക്കു മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കുന്നു. വെ​ളു​ത്തു​ള​ളി​യു​ടെ ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ അ​തി​ലു​ള​ള സ​ള്‍​ഫ​ര്‍ അ​ട​ങ്ങി​യ അലിസിന്‍ എ​ന്ന സം​യു​ക്ത​മാ​ണ്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി ഇ​തി​നു​ണ്ട്. ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന ആ​ന്‍​റി ഓ​ക്സി​ഡ​ന്‍​റ് സ്വ​ഭാ​വവും ​അ​ലിസി​നു​ണ്ട്.


ഗ്യാസിനു പരിഹാരമുണ്ട്!


ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ളാ​ണ് ഗ്യാ​സി​ന് ഇ​ട​യാ​ക്കു​ന്ന​ത്. ആ​ഹാ​രം ന​ന്നാ​യി ച​വ​ച്ച​ര​യ്ക്കാ​തെ വി​ഴു​ങ്ങു​ക, ഗ്യാ​സി​നി​ട​യാ​ക്കു​ന്ന ഭ​ക്ഷ​ണം അ​മി​ത​മാ​യി ക​ഴി​ക്കു​ക, കു​ട​ലി​ലെ ബാ​ക്ടീ​രി​യ അ​ണു​ബാ​ധ, ദ​ഹ​ന​ക്ര​മ​ക്കേ​ടു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഗ്യാ​സി​നി​ട​യാ​ക്കു​ന്നു. തീ​ക്ക​ന​ലി​ല്‍ ചുട്ടെടുത്ത വെ​ളു​ത്തു​ള​ളി ക​ഴി​ക്കുന്നതു ഗ്യാ​സ് ട്ര​ബി​ളി​ന് ആ​ശ്വാ​സദായകം. ​വെ​ളു​ത്തു​ള​ളി​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം കു​ടി​ക്കു​ന്ന​തും ഗു​ണ​പ്ര​ദം. ഗ്യാ​സ് അ​ക​റ്റു​ന്ന​തി​നും ദ​ഹ​നം ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ല്‍ സാ​ധ്യ​മാ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സൂ​പ്പ് സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി​ക്കൊ​പ്പം കു​രു​മു​ള​ക്, ജീ​ര​കം എ​ന്നി​വ ചേ​ര്‍​ത്തു തി​ള​പ്പി​ച്ചാ​റി​ച്ചും ഉ​പ​യോ​ഗി​ക്കാം.

പച്ചയ്ക്കു കഴിക്കാം

വി​റ്റാ​മി​ന്‍ എ, ​ബി, ബി2, ​സി തു​ട​ങ്ങി​യ വി​റ്റാ​മി​നു​ക​ളും പ്രോട്ടീ​ന്‍, പൊട്ടാ​സ്യം, കാ​ല്‍​സ്യം, സി​ങ്ക്, കോ​പ്പ​ര്‍, ഇ​രു​ന്പ്, സെ​ലി​നി​യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും വെ​ളു​ത്തു​ള​ളി​യെ പോ​ഷ​ക​സ​ന്പു​ഷ്ട​മാ​ക്കു​ന്നു. വെ​ളു​ത്തു​ള​ളി​യു​ടെ ഒൗ​ഷ​ധ​ഗു​ണം പൂ​ര്‍​ണ​മാ​യും കി​ട്ടണ​മെ​ങ്കി​ല്‍ പ​ച്ച​യ്ക്കു ത​ന്നെ ക​ഴി​ക്ക​ണം. പാ​കം ചെ​യ്താ​ല്‍ ഒൗ​ഷ​ധ​ഗു​ണ​ത്തിന്‍റെ ന​ല്ലൊ​രു​ഭാ​ഗം ന​ഷ്ട​പ്പെ​ടും.

ഹൃ​ദ​യ​ത്തി​നു പ്രിയം​

ഹൃ​ദ​യം, ര​ക്ത​സ​ഞ്ചാ​ര വ്യ​വ​സ്ഥ എ​ന്നി​വയു​മാ​യി ബ​ന്ധ​പ്പെട്ട അ​സു​ഖ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം; ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മര്‍​ദം, ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ള്‍, കൊ​റോ​ണ​റി ഹൃ​ദ​യ രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യാ​ഘാ​തം, ആ​ര്‍ട്ടീരി​യോ സ്ളീ​റോ​സി​സ് (ര​ക്ത​ധ​മ​നി​ക​ളു​ടെ കട്ടി ​കൂ​ടി ഉ​ള്‍​വ്യാ​സം കു​റ​യു​ന്ന അ​വ​സ്ഥ) എ​ന്നി​വ ത​ട​യു​ന്ന​തി​നു വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം. 600 – 900 മി​ല്ലി​ഗ്രാം വെ​ളു​ത്തു​ള​ളി ശീ​ല​മാ​ക്കു​ന്ന​ത് ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ല്‍​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം. അ​തേ​സ​മ​യം ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്‌ഡി​എലിന്‍റെ തോ​തി​ല്‍ കു​റ​വു​ണ്ടാ​കാ​തെ ക​രു​തു​ന്നു. ക​ര​ളില്‍ എ​ല്‍​ഡി​എ​ല്‍ കൊ​ള​സ്ട്രോ​ള്‍ നി​ര്‍​മാ​ണം ത​ട​യു​ന്നു.

പ്രമേഹബാധിതര്‍ക്കും…

ര​ക്ത​ക്കു​ഴ​ലു​ക​ള്‍ വി​ക​സി​ക്കു​ന്ന​തി​നും ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​ല്‍ വെ​ളു​ത്തു​ള​ളി​ക്കു മു​ഖ്യ പ​ങ്കു​ണ്ട്. ഹൈ​പ്പ​ര്‍ ടെ​ന്‍​ഷ​ന്‍ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഇ​തു ഗു​ണ​പ്ര​ദം. എ​ന്നാ​ല്‍ ഇ​ത്ത​രം രോ​ഗ​ങ്ങ​ള്‍​ക്കു മ​രു​ന്നു​ക​ഴി​ക്കു​ന്ന​വ​ര്‍ വെ​ളു​ത്തു​ള​ളി എ​ത്ര​ത്തോ​ളം അ​ള​വി​ല്‍ പ​തി​വാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തു സം​ബ​ന്ധി​ച്ച്‌ ചി​കി​ത്സ​കന്‍റെ ഉ​പ​ദേ​ശം തേ​ടാ​വു​ന്ന​താ​ണ്.

ഇ​ന്‍​സു​ലിന്‍റെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച്‌ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു വെ​ളു​ത്തു​ള്ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന്

റു​മാ​റ്റോ​യി​ഡ് ആ​ര്‍​ത്രൈ​റ്റി​സ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളാ​യ സ​ന്ധി​വേ​ദ​ന​യും നീ​ര്‍​വീ​ക്ക​വും മ​റ്റും കു​റ​യ്ക്കു​ന്ന​തി​നു വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. അ​തു​പോ​ലെ​ത​ന്നെ ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​നും വെ​ളു​ത്തു​ള​ളി ഉ​ത്ത​മം. ശ​രീ​ര​ത്തി​ല്‍ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള​ളു​ന്ന​തി​നു
ക​ര​ളി​നെ സ​ഹാ​യി​ക്കു​ന്നു. ക​ര​ളിന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു.

ബാ​ക്ടീ​രി​യ, വേ​ദ​ന എ​ന്നി​വ ത​ട​യു​ന്ന വെ​ളു​ത്തു​ള​ളി​യു​ടെ ഗു​ണ​ങ്ങ​ള്‍ പ​ല്ലു​വേ​ദ​ന​യി​ല്‍ നി​ന്ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​ന് ഉ​ത​കും. വെ​ളു​ത്തു​ള​ളി ച​ത​ച്ചു വേ​ദ​ന​യു​ള​ള ഭാ​ഗ​ത്തു വ​യ്ക്കു​ക. എ​ന്നാ​ല്‍ വെ​ളു​ത്തു​ള​ളി​യു​ടെ സാ​ന്നി​ധ്യം ചി​ല​പ്പോ​ള്‍ മോ​ണ​യി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍​ക്ക് ഇ​ട​യാ​ക്കും.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി

വെ​ളു​ത്തു​ള​ളി​യി​ലു​ള​ള വി​റ്റാ​മി​നു​ക​ളാ​യ സി, ​ബി6, ധാ​തു​ക്ക​ളാ​യ സെ​ലി​നി​യം, മാം​ഗ​നീ​സ് എ​ന്നി​വ പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.വൈ​റ​സ്, ബാ​ക്ടീ​രി​യ എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടു​ന്ന​തി​നാ​ല്‍ ചു​മ, തൊ​ണ്ട​യി​ലു​ണ്ടാ​കു​ന്ന മ​റ്റ് അ​സ്വ​സ്ഥ​ത​ക​ള്‍ എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കു വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം. ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ അ​ണു​ബാ​ധ​യു​ടെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി ചേ​ര്‍​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യാ​ല്‍ ഇ​ട​യ്ക്കി​ടെ ജ​ല​ദോ​ഷം വ​രു​ന്ന​ത് ഒ​ഴി​വാ​കും. അ​തി​ലു​ള​ള ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റു​ക​ള്‍ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വെ​ളു​ത്തു​ള​ളി ചേ​ര്‍​ത്ത ചാ​യ ശീ​ല​മാ​ക്കു​ന്ന​തും ഉ​ചി​തം. പ​നി ത​ട​യു​ന്ന​തി​നും പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ ത​ട​സ​ങ്ങ​ള്‍ നീ​ക്കി ശ്വ​സ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഗു​ണ​പ്ര​ദം. മ​ഞ്ഞു​കാ​ല​ത്തു ചു​ണ്ടി​നു സ​മീ​പം ഉ​ണ്ടാ​കു​ന്ന പ​ഴു​ത്ത കു​രു​വി​ല്‍ നി​ന്ന് ആ​ശ്വാ​സ​മേ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. അ​ല്പം വെ​ളു​ത്തു​ള​ളി ച​ത​ച്ചു പ​ഴു​ത്ത കു​രു​വി​ല്‍ നേ​രിട്ടു പു​രു​ക. നീ​രും വേ​ദ​ന​യും കു​റ​യും.

കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ​ത്തി​ന്

ചി​ല​ത​രം മു​ഴ​ക​ളു​ടെ വ​ള​ര്‍​ച്ച ത​ട​യു​ന്ന​തി​നും വ​ലു​പ്പം കു​റ​യ്ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി​യി​ലെ അലൈല്‍ സള്‍ഫര്‍ കാ​ന്‍​സ​ര്‍​കോ​ശ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച ത​ട​യു​ന്നു. കു​ട​ല്‍, ആ​മാ​ശ​യം, സ്ത​നം, പ്രോ​സ്റ്റേ​റ്റ്, ശ്വാ​സ​കോ​ശം തു​ട​ങ്ങി​യ​വ​യി​ലെ കാ​ന്‍​സ​ര്‍ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ബ്ലാ​ഡ​ര്‍, പ്രോ​സ്റ്റേ​റ്റ് കാ​ന്‍​സ​റു​ക​ളു​ടെ ചി​കി​ത്സ​യ്ക്കും ഗു​ണ​പ്ര​ദം.

ബാക്ടീരിയയെ തടയുന്നു

വെ​ളു​ത്തു​ള​ളി​യി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ന്‍​റു​ക​ള്‍​ക്ക് ബാ​ക്ടീ​രി​യ​യെ ന​ശി​പ്പി​ക്കാ​നു​ള​ള ശേ​ഷി​യു​ണ്ട്. വെ​ളു​ത്തു​ള​ളി ച​ത​ച്ചു മു​ഖ​ക്കു​രു​വി​ല്‍ പു​രട്ടി​യാ​ല്‍ മു​ഖ​ക്കു​രു​വില്‍ നി​ന്ന് ര​ക്ഷ​നേ​ടാം. സോ​റി​യാ​സി​സ് ചി​കി​ത്സ​യ്ക്കും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വി​ദ​ഗ്ധ​ര്‍.

പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​യു​ടെ വ​ള​ര്‍​ച്ച(​benign prostatic hyperplasia), ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് എ​ന്ന എ​ല്ലു​രോ​ഗം, വ​യ​റു​വേ​ദ​ന, സൈ​ന​സ് വീ​ക്കം, റു​മാ​റ്റി​സം, ആ​സ്ത്്മ, ബ്രൊ​ങ്കൈ​റ്റി​സ്, ശ്വാ​സം​മു​ട്ടല്‍ തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കും വെ​ളു​ത്തു​ള​ളി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.
വെ​ളു​ത്തു​ള​ളി​യി​ല്‍ അ​ട​ങ്ങി​യ അ​ലി​സി​ന്‍ എ​ന്ന ആന്‍റിഓ​ക്സി​ഡ​ന്‍​റ് മു​ടി​കൊ​ഴി​ച്ചി​ല്‍ ത​ട​യു​ന്ന​തി​നു സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി ചേ​ര്‍​ത്ത എ​ണ്ണ തേ​ച്ചു മ​സാ​ജ് ചെ​യ്യു​ന്ന​തും മു​ടി​കൊ​ഴി​ച്ചി​ല്‍ കു​റ​യ്ക്കു​ന്ന​തി​ന് ഉ​ചി​തം.

ഫംഗസ് പ്രതിരോധം

ഫം​ഗ​സ്ബാ​ധ ഉ​ള്‍​പ്പെ​ടെ​യു​ള​ള ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍ ത​ട​യാ​ന്‍ വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍. മാ​ന​സി​ക പി​രി​മു​റു​ക്കം, ക്ഷീ​ണം എ​ന്നി​വ അ​ക​റ്റു​ന്നു. ക​ര​ളിന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദ​മെ​ന്ന് ഗ​വേ​ഷ​ക​ര്‍. വെ​ളു​ത്തു​ള​ളി​ക്ക് ഇ ​കോ​ളായ് പോ​ലെ​യു​ള​ള ബാ​ക്ടീ​രി​യ​ക​ള്‍, ആ​ന്‍​റി ബ​യോട്ടി​ക്കു​ക​ളെ വ​ക​വ​യ്ക്കാ​ത്ത സ്റ്റെ​ഫാ​ലോ കോ​ക്ക​സ്, സാല്‍മൊണല്ല എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​നു​ള​ള ക​ഴി​വു​ള​ള​താ​യി ചി​ല സൂ​ച​ന​ക​ളു​ണ്ട്.

ശ​രീ​രത്തി​ല്‍ ഫാ​റ്റ് കോ​ശ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ന്ന​തു നി​യ​ന്ത്രി​ക്കു​ന്ന​തി​നു വെ​ളു​ത്തു​ള​ളി​യു​ടെ ആ​ന്‍റി ഇ​ന്‍​ഫ്ള​മേ​റ്റ​റി സ്വ​ഭാ​വം സ​ഹാ​യ​ക​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍. ഇ​ത് അ​മി​ത​വ​ണ്ണം ഒ​ഴി​വാ​ക്കു​ന്നു. പ്രാ​ണി​ക​ളു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​തു മൂ​ല​മു​ള​ള അ​ല​ര്‍​ജി​ക​ള്‍ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഉ​ത്ത​മം.

വെ​ളു​ത്തു​ള​ളി അമിതമായാല്‍

എ​ന്തും അ​ധി​ക​മാ​യാ​ല്‍ വി​ഷ​തു​ല്യം. അ​മി​ത​മാ​യി ക​ഴി​ച്ചാ​ല്‍ ശ്വാ​സ​ത്തി​ലും വി​യ​ര്‍​പ്പി​ലും വെ​ളു​ത്തു​ള​ളി​യു​ടെ രൂ​ക്ഷ​ഗ​ന്ധം നി​റ​യും. വാ​യി​ലും ആ​മാ​ശ​യ​ത്തി​ലും ചി​ല​പ്പോ​ള്‍ എ​രി​ച്ചി​ലി​നും സാ​ധ്യ​ത​യു​ണ്ട്.



Sharing is Caring