ഹൂസ്റ്റണില്‍ കനത്തമഴയും വെള്ളപ്പൊക്കവും;ഹൗഡി മോദിക്ക് തടസ്സമുണ്ടാവില്ലെന്ന് സംഘാടകര്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസില്‍ ഞായറാഴ്ച നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പ്രദേശത്ത് ശക്തമായ മഴ.ശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റണ്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ടെക്‌സാസില്‍ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച മുതലാണ് ടെക്‌സാസില്‍ ശക്തമായ മഴ ആരംഭിച്ചത്. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിരവധിയിടങ്ങളില്‍വൈദ്യുതി മുടങ്ങി. ജനങ്ങളോട് വീടിനുള്ളില്‍ത്തന്നെ കഴിയാനും സുരക്ഷാ മുന്‍കരുതലെടുക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ ടെക്‌സാസിലെ 13 കൗണ്ടികളില്‍ ഗവര്‍ണര്‍ ഗ്രേഗ് അബ്ബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കിലും ഹൗഡി മോദി പരിപാടിക്കുള്ള ഒരുക്കങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിക്കുന്നതുപോലെ ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ എത്തിച്ചേരുമെന്നുതന്നെയാണ് കരുതുന്നതെന്ന് സംഘാടകരിലൊരാളായ അച്‌ലേഷ് അമര്‍ പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 അമേരിക്കന്‍ ഇന്ത്യക്കാരാണ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെല്ലാവരും അമേരിക്കന്‍ പൗരന്‍മാരും വോട്ടര്‍മാരുമാണ്. പരിപാടിക്കായി അമേരിക്കയില്‍ എത്തുന്ന മോദി ട്രംപുമായി വിവിധ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും

Spread the love

Leave a Reply

Your email address will not be published. Required fields are marked *