നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍

ഡല്‍ഹി: സാമ്ബത്തിക ഉത്തേജനത്തിന് കൂടുതല്‍ നികുതി ഇളവുകള്‍ ആലോചിക്കുന്നതിനു വേണ്ടി ഇന്ന് ഗോവയില്‍ നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കും. ടൂറിസം മേഖലയ്ക്കുള്ള ഇളവുകളാണ് പരിഗണനയില്‍ ഉള്ളതെന്നാണ്സൂചന.

7500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടക്യ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല. കാര്‍ ഉള്‍പ്പടെ ഉള്ള വാഹനങ്ങള്‍ക്കുള്ള 28 ശതമാനം നികുതി 18 ശതമാനം ആക്കണം എന്നാണ് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്‍റെ പരിഗണനയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *