ഹിമാലയത്തിലെ കാര്‍ റെയ്‌സുമായി പ്രിഥ്വിരാജും ഇന്ദ്രജിത്തും


താര സഹോദരങ്ങളായ പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നു. കൂതറയ്ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹിമാലയന്‍ കാര്‍ റാലിയുമായി ബന്ധപ്പെട്ട പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
കാര്‍റെയ്‌സില്‍ പങ്കെടുക്കുന്ന സഹോദരങ്ങളായി തന്നെയാണ് ചിത്രത്തില്‍ പ്രിഥ്വിയും ഇന്ദ്രനും എത്തുന്നത്. ബെര്‍ലി തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല.




Sharing is Caring