ലണ്ടനില്‍ ഭീകരാക്രമണം: സുരക്ഷ ശക്തമാക്കി


ലണ്ടനില്‍ ഭീകരാക്രമണം. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഭീകരര്‍ വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. 20 ഓളം പേരെ ഇടിച്ചുവീഴ്ത്തിയ ശേഷം വാന്‍ ഒരു ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറ്റിയാണ് നിര്‍ത്തിയത്.


ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കും.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആക്രമികളെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ ബ്രഡ്ജ് താത്കാലികമായി അടച്ചു.


ഇതേ സമയം തന്നെ ബോറോ മാര്‍ക്കറ്റില്‍ ഭീകരര്‍ ആളുകളെ കുത്തിവീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി അക്രമം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ആക്രമണങ്ങളിലുമായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടന്‍ പോലീസ് അറിയിച്ചു. നഗരത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.



Sharing is Caring