ഹിന്ദുവിരോധി പിണറായി വിജയന്‍ ഗോ ബാക്ക്; പിണറായിക്കെതിരേ മംഗളുരുവില്‍ സംഘപരിവാര്‍ റാലി


മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രസംഗിക്കുന്നതിനെതിരെ സംഘപരിവാര്‍ നാളെ നടത്തുന്ന ഹര്‍ത്താലിന്റെ പ്രചാരണാര്‍ഥം ജ്യോതി സര്‍ക്കിളില്‍ റാലി തുടങ്ങി. നെഹ്‌റു മൈതാനിയില്‍ എത്തിയ ശേഷം ഇവിടെ പൊതുയോഗം ചേരാനാണ് നീക്കം. പിണറായി പ്രസംഗിക്കുന്നത് ഏതു വിധേനയും തടയുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപനം.


‘ഹിന്ദുവിരോധി പിണറായി വിജയന്‍ ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് റാലി. നളിന്‍ കുമാര്‍ കട്ടീല്‍ എംപി, കേരളത്തിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ആര്‍എസ്എസ് നേതാവ് കല്ലടുക്ക പ്രഭാകര്‍ ഭട്ട്, ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ചീവ മടന്തൂര്‍, മുന്‍ മന്ത്രി കൃഷ്ണാജെ പാലെമര്‍ എന്നിവരടക്കം റാലിയില്‍ പങ്കെടുത്തു.




Sharing is Caring