സുനിയെ തനിക്കറിയില്ല; തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഗുഢാലോചന : ലാല്‍

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംവിധായകന്‍ ലാല്‍. ഈ ഗൂഢാലോചന കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ സഹായിക്കാനെത്തിയ ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും ലാല്‍ പറഞ്ഞു.

കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയ തനിക്ക് പരിചയമില്ല. പുറത്ത് നിന്ന് വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സുനി. പലരും ഊഹാപോഹങ്ങള്‍ പറഞ്ഞ് പരത്തുകയാണെന്നും ലാല്‍ പറഞ്ഞു. നടൻ ദിലീപിനെ സംഭവത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നു. അതിന് അദ്ദേഹത്തിന് അതിയായ വിഷമമുണ്ടെന്നും ഇത് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷൂട്ടിങ് ആവശ്യത്തിനായല്ല നടി കൊച്ചിയിലേക്ക് വന്നത്. രമ്യാ നമ്പീശന്റെ വീട്ടിൽ നാല് ദിവസം താമസിക്കുന്നതിന് വേണ്ടിയാണ് അവരെത്തിയതെന്നും ലാല്‍ വ്യക്തമാക്കി. പള്‍സര്‍ സുനിയെ പിടികൂടാനായത് മഹാകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *