ഹാ​ക്ക​ത്തോ​ണി​ലേ​ക്ക് എ​ല്ലാ പാ​ര്‍​ട്ടി​ക​ളെ​യും ക്ഷ​ണി​ച്ചി​രു​ന്നു; മ​റു​പ​ടി​യു​മാ​യി സി​ബ​ല്‍


ന്യൂ​ഡ​ല്‍​ഹി: ല​ണ്ട​നി​ലെ ഹാ​ക്ക​ത്തോ​ണി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​ര്‍​ക്കും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍. വോ​ട്ടിം​ഗ് മെ​ഷീ​ന്‍ അ​ട്ടി​മ​റി വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ സാ​ന്നി​ധ്യം ചോ​ദ്യം ചെ​യ്ത ബി​ജെ​പി​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഇ​ന്ത്യ​ന്‍ ജേ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ല​ണ്ട​നി​ലെ മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​ഷി​ശ് റേ ​ഇ-​മെ​യി​ല്‍ അ​യ​ച്ച്‌ ക്ഷ​ണി​ച്ചി​ട്ടാ​ണ് അ​വി​ടെ ചെ​ന്ന​തെ​ന്ന് സി​ബ​ല്‍ പ​റ​ഞ്ഞു. ഇ​ത് ഏ​തെ​ങ്കി​ലും ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യെ മാ​ത്രം ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​തീ​ജി​വ​ന​ത്തി​ന്‍റെ വി​ഷ​യ​മാ​ണി​ത്. ഹാ​ക്ക​ര്‍ ഷു​ജാ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ണെ​ന്നും ഷു​ജ​യെ കു​റ​ച്ച്‌ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും സി​ബ​ല്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി​ട്ട​ല്ല പ​ങ്കെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


ഹാ​ക്ക​ര്‍ ആ​രോ​പ​ണ​മു​ന്ന​യി​ച്ച പ​രി​പാ​ടി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തെ ചോ​ദ്യം ചെ​യ്ത് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​രി​പാ​ടി​ക്കു മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി ക​പി​ല്‍ സി​ബ​ല്‍ ല​ണ്ട​നി​ലെ​ത്തി എ​ന്നാ​യി​രു​ന്നു പ്ര​സാ​ദി​ന്‍റെ ആ​രോ​പ​ണം.



Sharing is Caring