മാ​യാ​വ​തി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ ബി​ജെ​പി എം​എ​ല്‍​എ


ല​ക്നോ: ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ ബി​ജെ​പി എം​എ​ല്‍​എ. ആ​രെ​യും അ​പ​മാ​നി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നി​ല്ല ത​ന്‍റെ വാ​ക്കു​ക​ളെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള സാ​ധ​നാ സിം​ഗ് പ​റ​ഞ്ഞു. അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സാ​ധ​ന സിം​ഗി​നെ​തി​രെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നേ​താ​വ് മാ​പ്പു​പ​റ​ഞ്ഞു ത​ല​യൂ​രി​യ​ത്.


മാ​യാ​വ​തി സ്ത്രീ​ത്വ​ത്തി​നു ക​ള​ങ്ക​മാ​ണെ​ന്നും അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി അ​വ​ര്‍ അ​വ​രു​ടെ അ​ന്ത​സ് വി​ല്‍​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു മു​ഗ​ള്‍​സാ​രാ​യി​യി​ല്‍​നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ സാ​ധ​നാ സിം​ഗി​ന്‍റെ വി​മ​ര്‍​ശ​നം. അ​വ​ര്‍​ക്ക് ആ​ത്മാ​ഭി​മാ​ന​മി​ല്ല. അ​വ​ര്‍ മാ​ന​ഭം​ഗ​ത്തി​ന് ഏ​താ​ണ്ട് അ​രി​കെ എ​ത്തി​യി​രു​ന്നു. മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​പ്പോ​ള്‍ ദ്രൗ​പ​തി പ്ര​തി​കാ​ര​ത്തി​ന് പ്ര​തി​ജ്ഞ ചെ​യ്ത​താ​യി ച​രി​ത്ര​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യും. ഈ ​സ്ത്രീ​ക്ക് എ​ല്ലാം ന​ഷ്ട​പ്പെ​ട്ടു. എ​ന്നി​ട്ടും ഇ​വ​ര്‍ അ​ധി​കാ​ര​ത്തി​നു വേ​ണ്ടി അ​ന്ത​സ് വി​ല്‍​ക്കു​ക​യാ​ണ്. ഞാ​ന്‍ അ​വ​രെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. അ​വ​ര്‍ സ്ത്രീ​ത്വ​ത്തി​നു​ത​ന്നെ അ​പ​മാ​ന​മാ​ണ്. അ​ധി​കാ​ര​ത്തി​നും സു​ഖ​ത്തി​നും​വ​ണ്ടി അ​വ​ര്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ വി​ഴു​ങ്ങു​ന്നു. അ​വ​ര്‍ സ്ത്രീ​ത്വ​ത്തി​നു ക​ള​ങ്ക​മാ​ണ്- സാ​ധ​നാ സിം​ഗ് ശ​നി​യാ​ഴ്ച ഒ​രു റാ​ലി​യി​ല്‍ പ്ര​സം​ഗി​ക്ക​വെ പ​റ​ഞ്ഞു.




Sharing is Caring