ഹര്‍ത്താല്‍: പരീക്ഷകളും സ്‌കൂള്‍ മേളകളും മാറ്റിവെച്ചു

കൊച്ചി: ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന്‌ നടത്തേണ്ടിയിരുന്ന പരീക്ഷകളും മറ്റ്‌ ചില പരിപാടികളും മാറ്റിവെച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ഇന്ന്‌ നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു..

തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകള്‍ 1തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

വയനാട് ജില്ലാ സ്കൂള്‍ കലോത്സവം നാളെത്തേക്ക് (ഞായര്‍) മാറ്റി.

ഇന്ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. കേരള സര്‍വകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്ബര്‍ക്ക ക്ലാസുകളും മാറ്റി വച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *