ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ശബരിമലയില്‍ അറസ്റ്റില്‍. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാല്‍ മരക്കൂട്ടത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.
ശശികലയെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംസ്‌ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍ . ബലരാമപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്‌ആര്‍ടിസി ബസിന് കല്ലെറിഞ്ഞു.

പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്‌തത്. വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു
ഇന്നലെ വൈകിട്ട് പമ്ബയില്‍ നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നാണ് അറസ്‌റ്റ്













