ഹമാസിനെ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍


പാലസ്തീനിലെ ഹമാസിന്റെ സായുധസേന വിഭാഗം തങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഇസ്രയേല്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.ഇന്നലെ രാത്രി മുതല്‍ വടക്കന്‍ ഗാസയിലും തെക്കന്‍ ബെയ്റൂട്ടിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.


ഗാസ മുനമ്ബില്‍ അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മോസ്‌കിനു നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ദെയ്ര്‍ അല്‍-ബലാഹിലെ പ്രധാന ആശുപത്രിക്ക് സമീപമുള്ള മോസ്‌കിനു നേര്‍ക്കായിരുന്നു ആക്രമണം.


യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവര്‍ കഴിഞ്ഞിരുന്ന അഭയകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. ദെയ്ര്‍ അല്‍-ബലാഹിലെ ടൗണിലെ അഭയകേന്ദ്രമായ സ്‌കൂളിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്ക് നേര്‍ക്കാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ പറയുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല.



Sharing is Caring