മന്ത്രിമാറ്റ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ


മന്ത്രിമാറ്റ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ. പൂനെയിലായിരുന്നു കൂടിക്കാഴ്ച. മന്ത്രിമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പവാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം എൻസിപി 14ന് നടത്താനിരുന്ന സംസ്ഥാന നേതൃയോഗം മാറ്റി.


എംഎൽഎ മാരുടെ അസൗകര്യം കണക്കിലെടുത്താണ് യോ​ഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം.എൻസിപിയിൽ മന്ത്രിമാറ്റം ഉടൻ ഉണ്ടാവില്ലെന്നാണ് നിലവിലെ തീരുമാനം. എ കെ ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.


പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എൻസിപി മന്ത്രിമാറ്റ തർക്കത്തിൽ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗൺസിൽ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തിൽ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്.



Sharing is Caring