സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം


സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.


ഇതിന് സ്പീക്കര്‍ നല്‍കിയ മറുപടി പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.


ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയും വരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന് നിയമസഭാ ചട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം അതു പാലിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിന് പിന്നാലെ സ്പീക്കറിനെതിരെ ബാനറുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കര്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.



Sharing is Caring