ഹജ്ജ്: അഞ്ചാംതവണ അപേക്ഷകരില്‍ 65 കഴിഞ്ഞവര്‍ക്ക് അവസരം നല്‍കുന്നത് പരിഗണിക്കും


ഹജ്ജ് തീര്‍ത്ഥാടനത്തിനായി അഞ്ചാംതവണ അപേക്ഷിച്ച 65 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രിംകോടതി. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഇക്കാര്യം അറിയിച്ചത്.


ഇത്തവണത്തെ അപേക്ഷകരില്‍ അഞ്ചാംതവണക്കാരായ 65 വയസ് തികഞ്ഞവര്‍ എത്രപേരുണ്ടെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ഇതുസംബന്ധിച്ച കൃത്യമായ എണ്ണം സമര്‍പ്പിക്കാനും സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്തമാസം 19നു വീണ്ടും പരിഗണിക്കും.




Sharing is Caring