മുംബൈ: കോവിഡ് ബാധിതനായി മുംബൈയിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെഡുല്ക്കറിനെ ആശുപത്രിയിലേക്ക് മാറ്റി. സച്ചിന് തന്നെ ഇക്കാര്യം ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് 27ന് കോവിഡ് ബാധിതനായ സച്ചിന് വീട്ടില്‍ കഴിയുകയായിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറുന്നതെന്നും കുറച്ചു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏവരുടെയും പ്രാര്‍ഥനകള്‍ക്കും സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി അറിയിച്ച അദ്ദേഹം 2011-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ആശംസയും ട്വിറ്ററില്‍ കുറിച്ചു. 47 വയസുകാരനായ സച്ചിന് അടുത്തിടെ നടന്ന റോഡ് സേഫ്റ്റി സീരീസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോവിഡ് ബാധിതനായത്. സച്ചിന് പുറമേ ഇന്ത്യന്‍ ലജന്‍ഡ്സ് ടീമിലുണ്ടായിരുന്ന ഇര്ഫാന് പത്താന്, യൂസഫ് പത്താന്, സുബ്രഹ്മണ്യന് ബദരിനാഥ് എന്നിവര്‍ക്കും കോവിഡ് പിടിപെട്ടിരുന്നു.