സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണം

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവര്‍ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നു നിര്‍ദേശിച്ചു ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്നു കൈത്തറി, ഖാദി മേഖല പ്രതിസന്ധിയിലായതിനാല്‍ ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.

07-12-2020ലെ സിഡിഎന്‍2/97/2020/പൊഭവ നമ്ബര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ച പ്രകാരം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള കൈത്തറി, ഖാദി തുണിത്തരങ്ങളും ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *