സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയിലേറ്റ നാണംകെട്ട തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ വന്‍ ആരാധകരോഷം.നിയന്ത്രണം വിട്ട ഇന്ത്യന്‍ ഫാന്‍സ് പരസ്യമായി അദ്ദേഹത്തിനെതിരേ രംഗത്തു വരികയും ചെയ്തിരിക്കുകയാണ്.
ഗുവാഹത്തിയില്‍ നടന്ന രണ്ടാം ചെസ്റ്റിലെ വന്‍ തോല്‍വിക്കു പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇന്ത്യക്കു നേരിടേണ്ടിവന്നത്. റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ പരാജയം കൂടിയാണിത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്ബരയും സൗത്താഫ്രിക്ക തൂത്തുവാരിയിരുന്നു. നേരത്തേ ആദ്യ ടെസ്റ്റില്‍ 30 റണ്‍സിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം.

ഗുവാഹത്തി ടെസ്റ്റിലെ തോല്‍വിക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കും കോച്ചിങ് സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പവും ഗ്രൗണ്ടില്‍ നില്‍ക്കവെയായിരുന്നു ഗൗതം ഗംഭീറിനെതിരേ ആരാധകര്‍ ആഞ്ഞടിച്ചത്. ഗ്രൗണ്ടിനു സമീപത്തു നിന്നിരുന്ന ഒരു വിഭാഗം ഫാന്‍സാണ് ടീമിനേറ്റ തോല്‍വിയുടെ രോഷം ഗംഭീറിനെതിരേ പ്രകടിപ്പിച്ചത്.ഗംഭീര്‍ ഡൗണ്‍, ഡൗണ്‍ എന്നിങ്ങനെ പലതും അവര്‍ കൂട്ടം ചേര്‍ന്ന് മുദ്രാവാക്യം വിൡക്കുകയായിരുന്നു. ബൗണ്ടറി ലൈനിനു സമീപത്തു തന്നെ ആയതിനാല്‍ ഗംഭീറിനു ഈ പ്രതിഷേധവും ആര്‍പ്പുവിളികളുമെല്ലാം വ്യക്തമായി കാണാന്‍ സാധിക്കുമെന്നുറപ്പാണ്.
പക്ഷെ ആരാധകരുടെ ഈ പ്രതിഷധമെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടും അദ്ദേഹം ഇതെല്ലാം കേട്ടില്ലെന്നു നടിക്കുകയായിരുന്നു.കാണികളുടെ ഈ മുദ്രാവാക്യം വിളി കേട്ട് ഇന്ത്യന്‍ താരങ്ങളില്‍ പലരും ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷെ അവരുടെ കൂട്ടത്തില്‍ നിന്നും ഇതു നിര്‍ത്തണമെന്നാവശ്യപ്പെട്ടത് പേസര്‍ മുഹമ്മദ് സിറാജ് മാത്രമാണ്. മിണ്ടാതിരിക്കൂയെന്നു അദ്ദേഹം ചൂണ്ടുവിരല്‍ ചുണ്ടിനു മുകളില്‍ വച്ച് അവരോടു ആംഗ്യം കാണിക്കുകയായിരുന്നു.













