സ്വ‍ർണക്കടത്തിൽ എംബസിക്കോ ഉദ്യോഗസ്ഥർക്കോ പങ്കില്ലെന്ന് യു.എ.ഇ

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ എം​ബ​സി​ക്കോ, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ പ​ങ്കി​ല്ലെ​ന്ന് യു.​എ.​ഇ എം​ബ​സി. ന​യ​ത​ന്ത്ര സൗ​ക​ര്യം ഒ​രു വ്യ​ക്തി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. നീ​ക്ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും യു​.എ.​ഇ അം​ബാ​സി​ഡ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും യു.​എ.​ഇ അം​ബാ​സി​ഡ​ർ കൂട്ടിച്ചേർത്തു. ഇത്തരം നടപടികളെ ഒരു രീതിയിലും അം​ഗീകരിക്കില്ലെന്നും നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോ​ഗം ചെയ്യാൻ ശ്രമിച്ചെന്നും ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അംബാസിഡ‍ർ വ്യക്തമാക്കി. സംഭവത്തിൻ്റെ കൂടുതൽ വിവരം തേടാൻ ശ്രമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടത് യുഎഇ കോൺസുലേറ്റിൽ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണെന്നും അംബാസിഡ‍ർ അറിയിച്ചു.

യു​.എ.​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ പാ​ഴ്സ​ലാ​യി ക​ട​ത്തി​യ 30 കി​ലോ സ്വ​ർ​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ഗേ​ജി​ൽ പ​ല പെ​ട്ടി​ക​ളി​ലാ​യി ക​ട​ത്തി​യ 14 കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​മാ​ണു പി​ടി​കൂ​ടി​യ​ത്. കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ സം​സ്ഥാ​ന​ത്തെ ആ​ദ്യ​സം​ഭ​വ​മാ​ണി​ത്. സം​ഭ​വ​ത്തി​ൽ ഐ​ടി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ ഇ​ന്ന് ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *