സ്വാശ്രയ പ്രശ്നം: മാനേജ്മെന്‍റുകളുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച

സ്വാശ്രയപ്രശ്നത്തില്‍ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ നിയമസഭയിലായിരിക്കും ചര്‍ച്ച. ചര്‍ച്ചക്ക് മുമ്ബ് സ്വാശ്രയ മെ‍ഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ യോഗം ചേരും. ഫീസില്‍ ഇളവെന്ന് എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശമടക്കം യോഗം ചര്‍ച്ച ചെയ്യും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്റ് ബ്ലാങ്കില്‍ ഫീസ് കുറക്കാമെന്ന് ഫസല്‍ ഗഫൂര്‍ സമ്മതിച്ചെങ്കിലും പിന്നീട് ന്യൂസ് അവറില്‍ നിലപാട് മാറ്റി.
പാവപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഇളവെന്നായിരുന്നു തിരുത്ത്. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ മന്ദിരത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *