ജയലളിതയുടെ ആരോഗ്യസ്ഥിതി: ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ റിപ്പോ‍ര്‍ട്ട് തേടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ഇക്കാര്യമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളത്.ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പടെയുള്ളവരോട് ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി റിപ്പോര്‍ട്ട് തേടണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ശ്വാസതടസ്സം നേരിടുന്നതിനാല്‍ അത് ഒഴിവാക്കാനുള്ള ജീവന്‍രക്ഷാസംവിധാനമടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നല്‍കിവരുന്നുവെന്നാണ് ഇന്നലെ അപ്പോളോ ആശുപത്രിയില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പ്. ആന്‍റിബയോട്ടിക്കുകളും അണുബാധ തടയാനുള്ള മറ്റ് ചികിത്സാസംവിധാനങ്ങളും ജയലളിതയ്ക്ക് നല്‍കുന്നു. വിദഗ്ധഡോക്ടര്‍മാരുടെ സംഘം സദാസമയവും മുഖ്യമന്ത്രിയെ നിരീക്ഷിയ്ക്കുന്നു.
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പത്രക്കുറിപ്പ് പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *