ജെഎന്‍യുവില്‍ ഒരു വര്‍ഷത്തിനിടെ 39 ലൈംഗികാതിക്രമ പരാതികള്‍


രാജ്യത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളേക്കാള്‍ ഉയര്‍ന്ന തോതിലുള്ള ലൈംഗികാതിക്രമ പരാതികള്‍ ജെഎന്‍യുവില്‍ നിന്നും.
2015-16 വര്‍ഷത്തില്‍ 39 പരാതികള്‍ ആണ് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജെഎന്‍യുവില്‍ ഇത് ആദ്യമായിട്ടാണ് ഇത്രയധികം പരാതികള്‍ ലഭിക്കുന്നത്.
2014-15 വര്‍ഷത്തില്‍ 26 പരാതികളും 2013-14 വര്‍ഷത്തില്‍ 25 പരാതികളുമാണ് ലഭിച്ചത്. രാജ്യത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളില്‍ ഏറ്റവും ഉയര്‍ന്നതാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ജെഎന്‍യുവിലെ പരാതികളെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ കൈകാര്യം ചെയ്യുന്ന സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച്‌ കണക്കുകളുള്ളത്.




Sharing is Caring